വിവാഹിതനാകുന്ന വിവരം പങ്കുവച്ച് നഴ്‌സ് ലിനിയുടെ ഭര്‍ത്താവ്
NewsKerala

വിവാഹിതനാകുന്ന വിവരം പങ്കുവച്ച് നഴ്‌സ് ലിനിയുടെ ഭര്‍ത്താവ്

കോഴിക്കോട്: നിപ രോഗിയെ പരിചരിക്കുന്നതിനിടെ രോഗ ബാധിതയായി ജീവന്‍ നഷ്ടമായ നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുന്നു. സജീഷ് തന്നെയാണ് വിവാഹക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കൊയിലാണ്ടി സ്വദേശിനി പ്രതിഭയാണ് വധു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെ 2018 മെയ് 21നാണ് ലിനി നിപ വൈറസ് ബാധിച്ച് മരിക്കുന്നത്. ലിനി ഭര്‍ത്താവിനെഴുതിയ കത്തും മലയാളികളെ കണ്ണീരണിയിച്ചിരുന്നു.

‘പ്രിയ സുഹൃത്തുക്കളെ, ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാര്‍ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ഓഗസ്റ്റ് 29ന് വടകര ലോകനാര്‍കാവ് ക്ഷേത്രത്തില്‍ വെച്ച് ഞങ്ങള്‍ വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങള്‍ നല്‍കിയ എല്ലാ കരുതലും സ്‌നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം. സ്‌നേഹത്തോടെസജീഷ്, റിതുല്‍, സിദ്ധാര്‍ത്ഥ്, പ്രതിഭ, ദേവപ്രിയ’ സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

Related Articles

Post Your Comments

Back to top button