സ്കൂട്ടർ യാത്രക്കിടെ തെന്നിവീണു; ഇരട്ടക്കുട്ടികളിൽ ഒരാൾക്ക് ദാരുണാന്ത്യം
NewsLocal News

സ്കൂട്ടർ യാത്രക്കിടെ തെന്നിവീണു; ഇരട്ടക്കുട്ടികളിൽ ഒരാൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പാറശാലയിൽ സ്കൂട്ടർ തെന്നിവീണ് ഇരട്ടക്കുട്ടികളിൽ ഒരാൾക്ക് ദാരുണാന്ത്യം. ഇരട്ടകുട്ടികളുമായി അമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകകയായിരുന്ന അഞ്ചു വയസുകാരനാണ് സ്കൂട്ടര്‍ തോട്ടിലേക്ക് മറിഞ്ഞ് മരിച്ചത്. പാറശാല ചാരോട്ടുകോണം സുനിൽ മഞ്ജു ദമ്പതികളുടെ മകൻ പവിൻ സുനിൽ ആണ് മരിച്ചത്. അമ്മ മഞ്ചുവിനും ഇരട്ട സഹോദരനും പരുക്കേറ്റു. ഇവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരട്ടക്കുട്ടികളോടൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ വീടിന് മുന്നിലെ കൈത്തോടിന്‍റെ പാലം മുറിച്ചു കടക്കുമ്പോഴായിരുന്നു സംഭവം. തോട്ടിൽ വെള്ളമുണ്ടായിരുന്നില്ല. സ്കൂട്ടറിനടിയിൽപ്പെട്ടാണ് കുട്ടി മരിച്ചത്.

Related Articles

Post Your Comments

Back to top button