
ന്യൂഡല്‍ഹി: പറന്നുയര്‍ന്നതിന് പിന്നാലെ വിമാനത്തിലെ ക്യാബിനകത്ത് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് സ്പൈസ് ജെറ്റ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. ഡല്‍ഹിയില്‍ നിന്നും ജബല്‍പൂരിലേക്ക് പോകുകയായിരുന്ന സ്പൈസ് ജെറ്റിന്റെ വിമാനം പറന്നുയര്‍ന്ന് 5000 അടി ഉയരത്തിലെത്തിയപ്പോഴാണ് വിമാനത്തിനകത്തെ പുക ശ്രദ്ധയില്‍പ്പെട്ടത്.
വിമാനത്തിനുള്ളിലെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് രാവിലെ 6:15ന് ജബല്‍പൂരിലേക്ക് പുറപ്പെട്ട SG2862 വിമാനം രാവിലെ ഏഴിന് ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കുകയായിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കിയ ശേഷം യാത്രക്കാര്‍ സുരക്ഷിതമായി ഇറങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം.
15 ദിവസത്തിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ രണ്ടാമത്തെ അടിയന്തര ലാന്‍ഡിംഗാണ് ഇത്. ജൂണ്‍ 19ന് 185 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പറഞ്ഞ വിമാനം ഇടത് എഞ്ചിന് തീപിടിച്ചതിനെ തുടര്‍ന്ന് പട്നയില്‍ അടിയന്തിരമായി തിരിച്ചിറക്കിയിരുന്നു.
Post Your Comments