പൊറോട്ട പൊതിയില്‍ പാമ്പിന്റെ തോല്: ഹോട്ടല്‍ അടച്ചുപൂട്ടി
NewsKeralaLife Style

പൊറോട്ട പൊതിയില്‍ പാമ്പിന്റെ തോല്: ഹോട്ടല്‍ അടച്ചുപൂട്ടി

തിരുവനന്തപുരം: ഹോട്ടല്‍ നിന്ന് വാങ്ങിയ പൊറോട്ട പൊതിയില്‍ പാമ്പിന്റെ തോല് കണ്ടെത്തിയെന്ന് പരാതി. നെടുമങ്ങാട് ചന്തമുക്കില്‍ പ്രവര്‍ത്തിച്ച് വരുന്ന ഷാലിമാര്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് പാമ്പിന്റെ തോല് കണ്ടത്. നെടുമങ്ങാട് പൂവത്തുര്‍ ചെല്ലാംകോട് സ്വദേശി പ്രസാദിന്റെ ഭാര്യ പ്രിയയാണ് പരാതി നല്‍കിയത്.

മകള്‍ക്കായി വാങ്ങിയ പൊറോട്ട പൊതിയിലാണ് പാമ്പിന്റെ തോല് കണ്ടെത്തിയത്. ഭക്ഷണം വാങ്ങി കുറച്ച് കഴിച്ച ശേഷമാണ് ഇവര്‍ ഈ അവശിഷ്ടം കണ്ടെത്തിയത്. തുടര്‍ന്ന് നെടുമങ്ങാട് പോലീസ് സ്റ്റേഷനിലും നെടുമങ്ങാട് നഗരസഭയിലും വിവരം അറിയിച്ചു.

നെടുമങ്ങാട് നഗരസ ആര്യോഗ്യ വിഭാഗവും ഫുഡ് ആന്‍ഡ് സേഫ്റ്റിയും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ പാമ്പിന്റെ തൊലിയാണ് ഭക്ഷണത്തില്‍ കണ്ടെത്തിയതെന്ന് വ്യക്തമായി. തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു. പാമ്പ് പൊഴിച്ച പുറംഭാഗത്തെ തൊലി പേപ്പറില്‍ പറ്റിപ്പിടിച്ചിരുന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Post Your Comments

Back to top button