Latest NewsNews

ലാവലിന്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍ ; സിബിഐ ഹര്‍ജി പരിഗണിക്കും

കൊച്ചി; ലാവ്‌ലിൻ അഴിമതികേസിൽ സി.ബി.ഐ നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുളളവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ അപ്പീൽ നൽകിയത്. കേസ് അതീവ പ്രാധാന്യമുള്ളതാണെന്നും വേഗം തീർപ്പാക്കണമെന്നും കഴിഞ്ഞയാഴ്ച സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച്‌ അന്തിമവാദത്തിനുള്ള തീയതി കോടതി നിശ്ചയിക്കുമോയെന്നാണ് അറിയാനുള്ളത്.

ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദംകേൾക്കുക. രണ്ട് തരം ഹർജികളാണ് ലാവലിൻ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ മൂന്ന് പ്രതികളെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സി.ബി.ഐ നൽകിയ അപ്പീൽ. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മൂന്ന് പ്രതികൾ നൽകിയ ഹർജികളാണ് രണ്ടാമത്തേത്. രണ്ട് ഹർജികളും മൂന്ന് വർഷമായി കോടതിയിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button