സോളാർ വീണ്ടും കത്തിപ്പടരുകയാണ്, ഗണേഷ്‌കുമാറാണ് താരം.

കൊല്ലം / സോളാർ കേസ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ വേദികളിൽ കത്തിപ്പടരുകയാണ്. കേരള കോൺഗ്രസ് ബി നേതാവായിരുന്ന ശരണ്യ മനോജിന്‍റെ വെളിപ്പെടുത്തൽ യുഡിഎഫ് ആയുധമാക്കി മാറ്റിയ പ്പോൾ, മനോജിന്‍റെ വെളിപ്പെടുത്തൽ ശരിയാണെന്ന അഭിഭാഷകന്റെ അഭിപ്രായപ്രകടനാവു മൊക്കെ എൽ ഡി എഫിന് കനത്ത അടിയായി. സോളാർ കേസ് എല്ലാ തവണത്തെയും പോലെ ഇത്തവണയും തെര ഞ്ഞെടുപ്പിൽ ആഞ്ഞടിച്ച് തുടങ്ങി. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചതിന് പിറകെയാണ് ഇടത് മുന്നണിയെ വെട്ടിലാക്കി കൊണ്ട് ശരണ്യ മനോജിന്‍റെ വെളിപ്പെടുത്തൽ ഉണ്ടാവുന്നത്.
ഗണേഷ് കുമാർ പറഞ്ഞിട്ടാണ് പരാതിക്കാരി യുഡിഎഫ് നേതാക്കളുടെ പേര് പറഞ്ഞതെന്നും എഴുതി ചേർത്തതെന്നും ഉള്ള വെളിപ്പെടുത്തൽ ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സോളാർ കേസ് രാഷ്ട്രീയ താല്പര്യങ്ങളോടെ സൃഷ്ടിക്കപെട്ടതാണെന്ന യുഡിഎഫ് വാദം ശരിയെന്നു ചൂണ്ടിക്കാട്ടുന്നതാണ് മനോജിന്‍റെ വെളിപ്പെടുത്തൽ. ഇക്കാര്യത്തിൽ പരാതിക്കാരിയുടെ നിലപാടുകൾ മുറുകെപ്പിടിച്ചു ഇടത് മുന്നണി മറുപടിപറയാൻ ശ്രമവും നടത്തു ന്നുണ്ട്. സോളാര്‍ കേസില്‍ താന്‍ പുനരന്വേഷണം ആവശ്യപ്പെടി ല്ലെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടുള്ളത്. സോളാര്‍ കേസില്‍ തന്റെ പേരില്‍ ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നില്‍ ഗണേഷ് കുമാറാണെന്ന വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം ഉണ്ടായത്.
‘തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയുമെന്ന് വിശ്വാസമുണ്ടായിരുന്നു. സത്യം എന്നായാലും പുറത്തുവരും. താന്‍ ദൈവ വിശ്വാസിയാണ്’, ഉമ്മന്‍ചാണ്ടി പറഞ്ഞു. ആരോപണങ്ങള്‍ വന്നപ്പോള്‍ ദു:ഖിച്ചിട്ടില്ലെന്നും ഇപ്പോള്‍ അതിലെ സത്യാവസ്ഥ പുറത്തുവരുമ്പള്‍ അതിയായി സന്തോഷിക്കുന്നുമില്ലെന്നും ആണ് ഉമ്മൻചാണ്ടി പറഞ്ഞിട്ടുള്ളത്. പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഇല്ലായിരുന്നുവെന്നും ഗണേഷ് കുമാര്‍ ഇടപെട്ട് പിന്നീട് എഴുതി ചേര്‍ത്തതാണെന്നുമാ യിരുന്നു കേരള കോണ്‍ഗ്രസ് മുന്‍ നേതാവ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍. രണ്ടാമത് മന്ത്രിയാക്കാത്തതിലുള്ള വിരോധമാകാം അതിന് കാരണമെന്നും മനോജ് പറഞ്ഞിരിക്കുന്നു.