‘റോഡ് സ്വന്തം വകയാണെന്നാണ് ചില ഡ്രൈവർമാർ കരുതുന്നത്’: ബസുകളുടെ മരണപ്പാച്ചിലിൽ ഹൈക്കോടതി
NewsKerala

‘റോഡ് സ്വന്തം വകയാണെന്നാണ് ചില ഡ്രൈവർമാർ കരുതുന്നത്’: ബസുകളുടെ മരണപ്പാച്ചിലിൽ ഹൈക്കോടതി

കൊച്ചി ∙ നിയമങ്ങൾ കാറ്റിൽ പറത്തി മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ രൂക്ഷവിമർശനവുമായി ഹൈ കോടതി. റോഡ് തങ്ങളുടേത് മാത്രമാണെന്നാണ് ചില ഡ്രൈവർമാരുടെ ധാരണയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എങ്ങനെ വേണമെങ്കിലും വാഹനം ഓടിക്കാമെന്നാണ് ധാരണയെന്നും കോടതി കുറ്റപ്പെടുത്തി.

യാത്രാ വാഹനങ്ങളിലെ പരിശോധന കർശനമാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പരിശോധന സംബന്ധിച്ചും നടപടി സംബന്ധിച്ചും കൃത്യമായ ഇടവേളകളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

Related Articles

Post Your Comments

Back to top button