CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNews

ചില മരുന്നുകൾ നൽകിയിരുന്നു, അമ്മ ദുരുപയോഗം ചെയ്തു, തെളിവുണ്ട്.

കൊച്ചി/ കടയ്ക്കാവൂരിലെ പോക്സോ കേസിൽ അമ്മയ്ക്കെതിരെ മകൻ നല്‍കിയ പരാതിയിൽ കഴമ്പുണ്ടെന്നുമാണ് സര്‍ക്കാര്‍ കോടതിയിൽ. പ്രതിയായ യുവതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത്. കേസ് വെറും കുടുംബപ്രശ്നമാണെന്ന് പറഞ്ഞ് അവഗണിക്കാൻ കഴിയില്ലെന്നും അമ്മയ്ക്കെതിരെ മകൻ നല്‍കിയ പരാതിയിൽ കഴമ്പുണ്ടെന്നുമാണ് സര്‍ക്കാര്‍ വാദിക്കുകയായിരുന്നു.

പ്രതിയായ അമ്മയുടെ മൊബൈലിൽ നിന്ന് ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും,തനിക്ക് ചില മരുന്നുകള്‍ നല്‍കിയതായ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, മരുന്നുകള്‍ പരിശോധനയിൽ കണ്ടെത്തിയെന്നും സര്‍ക്കാര്‍ കോടതിയിൽ വെളിപ്പെടുത്തുകയായിരുന്നു. ഇക്കാര്യത്തിൽ അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന കേസ് ഡയറി ഹാജരാക്കാനാണ് കോടതി സര്‍ക്കാരിനോട് നിർദേശിച്ചിരിക്കുന്നത്. കേസ് ഡയറി കൂടി പരിശോധിച്ച ശേഷം കോടതി പ്രതിയായ അമ്മക്ക് ജാമ്യം നല്‍കുന്ന കാര്യത്തിൽ തീരുമാനം എടുക്കും.

പോലീസ് ശരിയായ രീതിയിലല്ല കേസ് അന്വേഷിക്കുന്നത്. യുവതിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. യുവതി ഭര്‍ത്താവിൻ്റെ മര്‍ദ്ദനത്തിന് നിരന്തരമായി ഇരയാകുന്നുണ്ടെന്നുണ്ട്. യുവതി അഭിഭാഷകൻ വാദിച്ചു. നെയ്യാറ്റിൻകര പോക്സോ കോടതി ഇവരുടെ ജാമ്യം നേരത്തെ നിഷേധിച്ചിരുന്നു. തുടർന്നാണ് പ്രതിഭാഗം ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.

തനിക്ക് വിവാഹമോചനം നല്‍കാതെയാണ് ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹ ചെയ്തതെന്നും ഈ കേസ് നാല് മക്കളുടെ അമ്മയായ തന്‍റെ മാതൃത്വത്തെ അവഹേളിക്കുന്നതാണെന്നും യുവതി കോടതിയിൽ പറയുന്നുണ്ട്. തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ചതിനു പിന്നാലെ തനിക്ക് ജീവനാംശം വേണമെന്നും നാല് കുഞ്ഞുങ്ങളുടെ ചെലവിനായി പണം നല്‍കണമെന്നും ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. ഇതേ തുടർന്നാണ് മൂന്ന് മക്കളെയും തന്‍റെ പക്കൽ നിന്ന് പിടിച്ചു കൊണ്ടു പോയെന്നും ഈ കേസുകൾ നിലനിൽക്കുന്നുണ്ടെന്നും കേസ് മൂലം മക്കളുടെ വിദ്യാഭ്യാസം മുടങ്ങിക്കിടക്കുകയാണെന്നും യുവതി കോടതിയെ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button