സൊണാലി ഫോഗട്ടിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു: ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
NewsNational

സൊണാലി ഫോഗട്ടിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു: ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പനാജി: ബിജെപി നേതാവ് സൊണാലി ഫോഗട്ടിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. അവരുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊവ്വാഴ്ചയാണ് സൊണാലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമായിരുന്നു മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. എന്നാല്‍ സൊണാലിയുടേത് കൊലപാതകമാണെന്നായിരുന്നു മരണത്തിന് പിന്നാലെ തന്നെ കുടുംബം ആരോപിച്ചത്. സൊണാലി ഫോഗട്ടിന്റെ മരണത്തില്‍ ഗോവ പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍കമാണ് ഈ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്.

Related Articles

Post Your Comments

Back to top button