സോണിയ വന്നു: രാഹുലും വേണുഗോപാലും ഡല്‍ഹിയിലേക്ക്
NewsNationalPolitics

സോണിയ വന്നു: രാഹുലും വേണുഗോപാലും ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി: നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷ സ്ഥാനം വഹിക്കാന്‍ ഒരാള്‍ എത്തുമെന്ന് ഏകദേശം ഉറപ്പായതോടെ ചരടുവലികളും ശക്തമായി. സോണിയയുടെ താത്പര്യപ്രകാരം അശോക് ഗെഹ്‌ലോട്ടും ജി 23 നേതാക്കളുടെ പ്രതിനിധിയായി ശശി തരൂരും മത്സരരംഗത്തുണ്ടാകും.

എന്നാല്‍ ഇതിനിടയില്‍ ജി 23യിലെ പ്രമുഖനും നെഹ്‌റു കുടുംബത്തിന്റെ നിതാന്ത വിമര്‍ശകനുമായ മനീഷ് തിവാരിയും മത്സരരംഗത്തുണ്ടാവുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. തിവാരി മത്സരിക്കാനൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ലണ്ടനില്‍ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ സോണിയ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കയാണ്.

മനീഷ് തിവാരി ദേശീയ പ്രസിഡന്റായാല്‍ നെഹ്‌റു കുടുംബാംഗങ്ങളുടെ ഹൈക്കമാന്‍ഡ് പദവിക്ക് അനിവാര്യമായ അന്ത്യം കുറിക്കാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ക്കണ്ടുകൊണ്ട് തിവാരിയെ തടയാന്‍ വേണുഗോപാലിനെ ഏല്‍പിക്കാനാണ് സോണിയ ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അമ്മയെ സന്ദര്‍ശിക്കാന്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ച് രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ എത്തുന്നുണ്ട്.

Related Articles

Post Your Comments

Back to top button