Latest NewsNewsSports

ദക്ഷിണാഫ്രിക്കയിലെ പരമ്പര നഷ്ടം തുടര്‍ക്കഥ; മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് തോല്‍വി

ന്യൂലാന്‍ഡ്സ്: ദക്ഷിണാഫ്രിക്കയിലെ പരമ്പര നഷ്ടം തുടര്‍ക്കഥ. പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക മത്സരവും പരമ്പരയും സ്വന്തമാക്കി. സെഞ്ചൂറിയനില്‍ നടന്ന ഒന്നാം ടെസ്റ്റ് 113 റണ്‍സിന് ജയിച്ച ഇന്ത്യ, ജൊഹാനസ്ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു.

കേപ്ടൗണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. സ്‌കോര്‍: ഇന്ത്യ- 223, 198 ദക്ഷിണാഫ്രിക്ക- 210, 3/212. അര്‍ധ സെഞ്ചുറി നേടിയ കീഗന്‍ പീറ്റേഴ്‌സനാണ് നാലാം ദിനം ഇന്ത്യന്‍ പ്രതീക്ഷ തകര്‍ത്തത്. 113 പന്തില്‍ നിന്ന് 82 റണ്‍സെടുത്താണ് പീറ്റേഴ്‌സണ്‍ മടങ്ങിയത്. 41 റണ്‍സുമായി റാസി വാന്‍ഡെര്‍ ദസനും 32 റണ്‍സുമായി ടെംബ ബവുമയും പുറത്താകാതെ നിന്നു.

ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം (16), നായകന്‍ ഡീന്‍ എല്‍ഗാര്‍ (30) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Related Articles

Back to top button