
തിരുവനന്തപുരം: സഭയില്‍ അസാധാരണ പരാമര്‍ശവുമായി സ്പീക്കര്‍. സഭയിലെ പ്രതിഷേധം ജനങ്ങള്‍ കാണുന്നുണ്ടെന്നും ഷാഫി പറമ്പില്‍ അടുത്ത തവണ തോല്‍ക്കുമെന്നുമായിരുന്നു സ്പീക്കറുടെ അസാധാരണ പരമാര്‍ശം. ബ്രഹ്‌മപുരം വിഷയത്തില്‍ സഭയില്‍ ഇന്നും പ്രതിഷേധം ശക്തമായിരുന്നു. സര്‍ക്കാരിനെതിരെ ബാനറുമായി പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തി. ബാനര്‍ ഉയര്‍ത്തിയവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് സ്പീക്കര്‍ പറഞ്ഞു. കൊച്ചി കോര്‍പ്പറേഷനിലെ വനിതാ കൗണ്‍സിലര്‍ക്കെതിരായ പോലീസ് നടപടിയും യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരുന്നതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം ജോണ്‍ എംഎല്‍എയാണ് അടിയന്തപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
എന്നാല്‍ അനുമതി നല്‍കില്ലെന്നും ആദ്യ സബ്മീഷന്‍ ആയി പരിഗണിക്കാമെന്നും സ്പീക്കര്‍ മറുപടി നല്‍കി. മുതിര്‍ന്ന നേതാക്കളെ വരെ ക്രൂരമായി മര്‍ദ്ദിച്ചത് ഗൗരവമുള്ള വിഷയമാണെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. അനുമതിയില്ലെന്ന് സ്പീക്കര്‍ നിലപാടെടുത്തു. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരുമെന്നതിനാലാണ് അടിയന്തര പ്രമേയം അനുവദിക്കാത്തതെന്ന് സതീശന്‍ കുറ്റപ്പെടുത്തിയതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ബഹളമായി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനറുമായി പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെയാണ് ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന പരാമര്‍ശവുമായി സ്പീക്കര്‍ രംഗത്തെത്തിയത്.

Post Your Comments