Editor's ChoiceKerala NewsLatest NewsLocal NewsNews

സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു.

കേരള നിയമ സഭ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു.
പൊന്നാനിഅഴിമുഖത്തിന് കുറുകെയുള്ളഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ച് ഇന്നലെ സ്പീക്കർ പോസ്റ്റിന്, സ്പീക്കറുടെ അക്കൗണ്ടിൽ നിന്ന് അഭിനന്ദിച്ച് കമന്റ് വന്നതിനു പിറകെയായിരുന്നു ഇത്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനെ തുടർന്ന് അക്കൗണ്ട് ഹാക്ക് ചെയ്തതിനെ കുറിച്ച് സ്പീക്കർ തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്.
‘പൊന്നാനിയിൽ നിർമാണാനുമതി ലഭിച്ച് ടെൻഡർ നടപടികളിലേക്ക് പോകുന്ന അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ചു ഇന്നലെ എന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ‘എന്നെ അഭിനന്ദിച്ചു കൊണ്ട് ഞാൻ തന്നേ കമെന്റ് ചെയ്തതായി’ കാണുകയുണ്ടായി. മിനിട്ടുകൾ കൊണ്ട് ആ കമന്റിൽ നിരവധി റിയാക്ഷനുകളും മറുപടി കമന്റുകളും വരികയും, സ്‌ക്രീൻ ഷോട്ട് എടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതായി കണ്ടു. അക്കൗണ്ട് ഹാക്ക് ചെയ്ത് കയറി കൊച്ചിയിൽ നിന്നും കമന്റിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ തെളിവ് സഹിതം പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഹാക്ക് ചെയ്തവരുടെ കുബുദ്ധിയല്ലാതെ ഇതിൽ മറ്റൊന്നുമില്ലെന്നു എല്ലാ സുഹൃത്തുക്കളെയും അറിയിക്കുന്നതായിട്ടാണ്, ശ്രീരാമകൃഷ്ണൻ പോസ്റ്റിട്ടിരിക്കുന്നത്.

പൊന്നാനിയിൽ നിർമ്മാണനുമതി ലഭിച്ചു ടെൻഡർ നടപടികളിലേക്ക് പോകുന്ന അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ചു…

Gepostet von P Sreeramakrishnan am Dienstag, 13. Oktober 2020

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button