ശ്രീജിത്ത് യഥാർത്ഥത്തിൽ അസുഖ ബാധിതനാണ് : ശാന്തിവിള ദിനേശ്
NewsKeralaMovieCrime

ശ്രീജിത്ത് യഥാർത്ഥത്തിൽ അസുഖ ബാധിതനാണ് : ശാന്തിവിള ദിനേശ്

കൊച്ചി : സ്കൂൾ കുട്ടികളെ നഗ്നത പ്രദർശിപ്പിച്ചു എന്ന കുറ്റത്തിൽ റിമാൻഡിലായ ശ്രീജിത്ത് രവി യഥാർത്ഥത്തിൽ അസുഖ ബാധിതനാണ് എന്ന് ശാന്തിവിള ദിനേശ്.

ശ്രീജിത്തിന്റേത് ഒരു തരം അസുഖമാണെന്നും അയാള്‍ ശരിക്കുമൊരു മാന്യനാണെന്നും ശാന്തിവിള ദിനേശ് പറയുന്നു. ശ്രീജിത്ത് രവിക്കെതിരായ കേസ് അറിഞ്ഞപ്പോൾ ഏറെ വേദന തോന്നിയെന്നും ശാന്തി വിള ദിനേശ് പറയുന്നു.

‘ശ്രീജിത്ത് പോലീസിനോട് പറഞ്ഞത് സത്യമാണ്. അയാളുടേത് ഒരു അസുഖമാണ്. ഒരു വിവാദങ്ങളിലും പെട്ട ആളൊന്നും അല്ല അദ്ദേഹം. അടുത്തകാലത്ത് രണ്ട് വിവാദങ്ങളിൽ പെട്ടു. രണ്ടും മോശമായിരുന്നു. പെൺകുഞ്ഞുങ്ങളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തുന്നു എന്നതാണ് അയാൾക്കെതിരെ വന്നിരിക്കുന്ന കേസ്. ഈ വാർത്ത ഒരു വലിയ ചാനലിലെ ഒരു മാധ്യമപ്രവർത്തകൻ വിളിച്ച് കൂവുന്നത് കേട്ടു.

എന്ത് തരം മനോവൈകൃതമാണ് ഇയാൾ കാണിക്കുന്നതെന്നായിരുന്നു ആ മാധ്യമപ്രവർത്തകൻ ചോദിച്ചത്. ഇത് പറയുന്നയാൾ വലിയ മാന്യനാണെന്ന് തോന്നും. ശ്രീജിത്ത് രവി മാത്രമാണ് ഇങ്ങനത്തെ കുഴപ്പം ഒക്കെ ചെയ്യുന്നതെന്ന് തോന്നും. ശ്രീജിത്ത് രവിയെ കുറിച്ച് ഇതുവരെ സിനിമാ സെറ്റുകളിൽ ആരും മോശമായി ഒന്നും പറഞ്ഞിട്ടില്ല.

പെൺവിഷയത്തിൽ അയാളെ കുറിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ല. ഒരു തരികിട ആണെന്ന് ആരും പറഞ്ഞിട്ടില്ല. എല്ലാവരോടും മാന്യമായി പെരുമാറുന്ന ചെറുപ്പക്കാരനാണ് അയാൾ’, ശാന്തിവിള ദിനേശ് പറയുന്നു.

Related Articles

Post Your Comments

Back to top button