പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം
NewsKerala

പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം

കൊച്ചി: പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. സ്വഭാവ വൈകൃതത്തിന് ചികിത്സയിലെന്ന വാദം അംഗീകരിച്ച്് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ജാമ്യം നല്‍കിയത്. സ്വഭാവ വൈകൃതത്തിന് ചികിത്സയിലെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും ജാമ്യാപേക്ഷയില്‍ ശ്രീജിത്ത് രവി പറഞ്ഞിരുന്നു.

സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രീജിത്ത് രവിക്ക് കൃത്യമായ ചികിത്സ നല്‍കണമെന്നും ഇക്കാര്യം വ്യക്തമാക്കി ഭാര്യയും പിതാവും മജിസ്‌ട്രേട്ടിന് മുന്‍പില്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. മുന്‍പും സമാനമായ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുള്ളതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

സ്വഭാവ വൈകൃതമായതിനാല്‍ ആവശ്യമായ ചികിത്സ നല്‍കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യം അനുവദിച്ചത്. പതിനൊന്നും പതിന്നാലും പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയിലാണ് ശ്രീജിത്ത് രവി അറസ്റ്റിലായത്.

Related Articles

Post Your Comments

Back to top button