മകന് വേണ്ടി നിയമ പോരാട്ടത്തിനൊരുങ്ങി ടി ജി രവി
KeralaMovieNewsEntertainmentCrime

മകന് വേണ്ടി നിയമ പോരാട്ടത്തിനൊരുങ്ങി ടി ജി രവി

തൃശൂർ : സ്കൂൾ കുട്ടികളെ പിന്തുടർന്ന് ലൈംഗീക അതിക്രമം നടത്തിയ സംഭവത്തിൽ നിയമ പോരാട്ടത്തിനൊരുങ്ങി നടൻ ടി ജി രവി. എന്നാൽ ബിസിനസ്കാരൻ കൂടിയായ ടി ജി രവി ഇപ്പോൾ ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലാണ്.

എന്നാൽ കേസുമായി ബന്ധപ്പെട്ട് അദേഹം ഹൈക്കോടതിയിലെ അഭിഭാഷക സുഹൃത്തുക്കളെ ബന്ധപ്പെട്ട് ജാമ്യ സാധ്യത ആരായുകയും ചെയ്തു.ഹൈക്കോടതിയില്‍ നിന്നും ശ്രീജിത്ത് രവിക്ക് ജാമ്യം നേടാന്‍ എക്സിബിഷനിസം എന്ന രോഗാവസ്ഥ ചര്‍ച്ചയാക്കും എന്നാണ് കേസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

വെള്ളിയാഴ്ച കേസില്‍ ജാമ്യം തേടി ശ്രീജിത്ത് രവിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അത് തള്ളുകയായിരുന്നു. പിന്നാലെ ശ്രീജിത്ത് രവി ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയത്.

തന്റേത് സ്വഭാവ ദൂഷ്യമല്ല, അസുഖമാണെന്നും 2016 മുതല്‍ സ്വഭാവ വൈകല്യത്തിനു ചികിത്സയിലാണെന്നുമാണ് ശ്രീജിത്ത് രവി ഹര്‍ജിയില്‍ പറയുന്നത്.

Related Articles

Post Your Comments

Back to top button