ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; പ്രസിഡന്റ് രാജ്യംവിട്ടതോടെ കൊളംബോയില്‍ കലാപ സമാന സാഹചര്യം
NewsWorld

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; പ്രസിഡന്റ് രാജ്യംവിട്ടതോടെ കൊളംബോയില്‍ കലാപ സമാന സാഹചര്യം

കൊളംബോ: സാമ്പത്തിക പ്രതിന്ധിയില്‍ ആടിയുലയുന്ന ശ്രീലങ്കയില്‍ അനിശ്ചിതകാലത്തേക്ക് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജിവയ്ക്കാതെ പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെ രാജ്യംവിട്ടതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫിസ് നടപടി പ്രഖ്യാപിച്ചത്. ഗോട്ടബയ വിദേശത്തേക്ക് പോയതോടെ കൊളംബോയില്‍ വീണ്ടും കലാപ സമാനമായ സാഹചര്യം രൂപപ്പെട്ടു.

പാര്‍ലമെന്റും പ്രധാനമന്ത്രിയുടെ ഓഫിസും വളഞ്ഞ പ്രക്ഷോഭകര്‍ പിരിഞ്ഞുപോകാന്‍ തയ്യറാകാതെ പ്രതിഷേധം തുടരുകയാണ്. പ്രത്യാക സൈനിക വിമാനത്തിലാണ് ഗോട്ടബയ, ഭാര്യ ലോമ രാജപക്‌സെ, സഹോദരന്‍ ബേസില്‍ രാജപക്‌സെ എന്നിവരടങ്ങടങ്ങുന്ന നാലംഗ സംഘം മാലെദ്വീപിലെത്തിയത്. വിദേശരാജ്യങ്ങളില്‍ രാജപക്‌സെ കുടുംബത്തിന് കോടിക്കണക്കിന് നിക്ഷേപങ്ങളുള്ളതിനാല്‍ ഏത് രാജ്യത്തേക്ക് കുടിയേറും എന്നതില്‍ വ്യക്തത വന്നിട്ടില്ല.

ബുധാനാഴ്ച രാജിവയ്ക്കുമെന്നും സമാധാനപാരമായി അധികാര കൈമാറ്റം നടത്തുമെന്നും ഗോട്ടബായ രാജപക്‌സെ നേരത്തേ വാഗ്ദാനം നല്‍കിയിരുന്നു. ശ്രീലങ്കയില്‍ കൊളംബോ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ പ്രവിശ്യയില്‍ അനിശ്ചിതകാല കര്‍ഫ്യൂ പൊലീസും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസ് വളഞ്ഞ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

Related Articles

Post Your Comments

Back to top button