Latest NewsNewsWorld

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു

കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു. രജപക്‌സെ അനുകൂലികള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ക്കൊടുവിലാണ് രാജി. മഹിന്ദ അനുകൂലികള്‍ നടത്തിയ അക്രമം പ്രസിഡന്റും മഹിന്ദയുടെ സഹോദരനുമായ ഗോട്ടബായ രജപക്‌സെ തള്ളിപ്പറഞ്ഞിരുന്നു. ആക്രമണത്തില്‍ പ്രതിപക്ഷ നേതാവിനും പരിക്കേറ്റു. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button