
കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു. സർവക്ഷി സർക്കാർ രൂപീകരണത്തിന് വഴിതുറക്കാനാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. എല്ലാ പൗരൻമാരുടെയും സുരക്ഷ ഉൾപ്പെടെ സർക്കാരിന്റെ തുടർച്ച ഉറപ്പാക്കാനായി പാർട്ടിനേതാക്കൾ ഇന്ന് നൽകിയ നിർദേശം ഞാൻ അംഗീകരിക്കുന്നുവെന്നും ഇത് സുഗമമാക്കുന്നതിനായി പ്രധാനമന്ത്രിപദം രാജിവയ്ക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇന്ന് രാവിലെ കൊളംബോയിൽ ആയിരക്കണക്കിന് പ്രക്ഷോഭകർ പൊലീസ് ബാരിക്കേഡുകൾ തകർത്ത് പ്രസിഡന്റ് രാജപക്സെ ഗോട്ടബായയുടെ വസതിയിലേക്ക് ഇരച്ചുകയറി. ഈ വർഷമാദ്യം ആരംഭിച്ച പ്രതിന്ധിക്കിടെ നടത്തിയ ഏറ്റവും വലിയ സർക്കാർ വിരുദ്ധ റാലികൾക്ക് ഒന്നിനുശേഷമാണ് പ്രതിഷേധക്കാർ കൊട്ടാരം വളഞ്ഞത്.
സമരക്കാർ എത്തുന്നതിനു മുൻപേ ഗോട്ടബായ വസതിയിൽനിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറി. ശ്രീലങ്കൻ പതാകകളും ഹെൽമറ്റുകളുമൊക്കെയായാണ് റാലിയിൽ പങ്കെടുത്തവർ പ്രസിഡന്റിന്റെ താമസസ്ഥലത്ത് കടന്നുകയറിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
Post Your Comments