
കൊച്ചി: മുന്‍ ജയില്‍ ഡിജിപി ആര്. ശ്രീലേഖ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം. ദിലീപിനെ ന്യായീകരിച്ചുള്ള അഭിപ്രായ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ശ്രീലേഖയുടെ മൊഴിയെടുക്കുക.
ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായാണ് പുറത്തുവരുന്ന വിവരം. ശ്രീലേഖ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്ന വിലയിരുത്തലിലാണ് പ്രോസിക്യൂഷന്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ശ്രീലേഖയുടെ അഭിപ്രായ പ്രകടനം കേരളത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ശ്രീലേഖ പറഞ്ഞ കാര്യങ്ങള്‍ സ്ഥാപിക്കാനായില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരും.
Post Your Comments