CrimeKerala NewsLatest NewsNewsPolitics

ശ്രീനിവാസന്‍ വധം: ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തോടനുബന്ധിച്ച് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പെരിങ്ങോട് ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ കൊടുവായൂര്‍ സ്വദേശി ജിഷാദിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടോ എന്ന കാര്യം പോലീസ് വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ നവംബറില്‍ നടന്ന സഞ്ജിത് വധക്കേസിലും ജിഷാദിന് പങ്കുള്ളതായി സംശയമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ ശ്രീനിവാസന്‍ വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കൊല്ലപ്പെടേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയ പറക്കുന്നം സ്വദേശി റിഷിലിനെയാണ് പോലീസ് പിടികൂടിയത്.

ഇയാള്‍ തയാറാക്കിയ പട്ടികയില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. അതില്‍ ഒരാളാണ് ശ്രീനിവാസന്‍. നേരത്തേ സഞ്ജിത് വധക്കേസിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായിരുന്നു. കേസിലെ മുഖ്യ ആസൂത്രകന്‍ ആലത്തൂര്‍ ഗവ. ജിഎംഎല്‍പി സ്‌കൂളിലെ അധ്യാപകന്‍ ബാവയാണ് മെയ് ആറിന് അറസ്റ്റിലായത്.

Related Articles

Back to top button