സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതം
NewsEntertainment

സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതം

ന്യൂഡല്‍ഹി: ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രശസ്ത സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്തവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഴഞ്ഞുവീണ രാജു ശ്രീവാസ്തവയെ ഉടന്‍ തന്നെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രേഡ്മില്ലില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് രാജു ശ്രീവാസ്തവയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്.

കുഴഞ്ഞുവീണ രാജു ശ്രീവാസ്തവയെ ട്രെയിനറും മറ്റു ചിലരും ചേര്‍ന്നാണ് എയിംസില്‍ എത്തിച്ചത്. രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. രണ്ടു തവണ സിപിആര്‍ നല്‍കിയതായും ആരോഗ്യം വീണ്ടെടുത്തതായും ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ അദ്ദേഹം നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Related Articles

Post Your Comments

Back to top button