
തിരുവനന്തപുരം: കഴിഞ്ഞവര്‍ഷം കേരളത്തിലെ എസ്എസ്എല്‍സി എ പ്ലസുകളുടെ എണ്ണം ദേശീയതലത്തില്‍ തമാശയായിരുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇത്തവണയാണ് എ പ്ലസിന്റെ കാര്യത്തില്‍ നിലവാരം വീണ്ടെടുത്തത്. കഴിഞ്ഞവര്‍ഷം ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് ലഭിച്ചതിനെക്കുറിച്ചായിരുന്നു സ്കൂള്വിക്കി അവാര്‍ഡ് വിതരണ വേദിയില്‍ മന്ത്രിയുടെ പരാമര്‍ശം.
‘എസ്എസ്എല്‍സി പരീക്ഷ, അതിന്റെ ഫലപ്രഖ്യാപനം, അതുപോലെതന്നെ ഹയര്‍ സെക്കന്ററി പരീക്ഷയുടെ ഫലപ്രഖ്യാപനം ദേശീയതലത്തില്‍ തന്നെ അംഗീകാരമുള്ള ഒരു പരീക്ഷ ഫലമാക്കി മാറ്റുന്നതിനുവേണ്ടി ഞങ്ങള്‍ ജാഗ്രത പാലിക്കുകയും ചെയ്തിട്ടുണ്ടെന്ന കാര്യംകൂടി ഞാന്‍ സൂചിപ്പിക്കുകയാണ്. കഴിഞ്ഞവര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് കിട്ടിയത് 1,25.509 കുട്ടികള്‍ക്കാണ്’.- വി ശിവന്‍കുട്ടി പറഞ്ഞു.
‘നമ്മുടെ റിസള്‍ട്ടിനെ സംബന്ധിച്ചിടത്തോളം ദേശീയ അടിസ്ഥാനത്തില്‍ വളരെ തമാശയായിരുന്നു. എന്നാല്‍ ഇപ്രാവശ്യം 99 ശതമാനം വിജയമാണെങ്കില്‍പോലും എ പ്ലസിന്റെ കാര്യത്തിലൊക്കെ തന്നെ നിലവാരമുള്ള ഒരു റിസള്ട്ടായിരുന്നുവെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഹയര്സെക്കന്ററിക്കും അങ്ങനെ തന്നെയുള്ള നിലവാരമുണ്ട്.’-മന്ത്രി തുടര്‍ന്നു.
Post Your Comments