
ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാന്‍ താരങ്ങള്‍ സര്‍ക്കാരിന് നല്‍കിയ സമയം ഇന്ന് അവസാനിക്കും. ഇതുവരെ നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ സമരം കടുപ്പിക്കാനാണ് താരങ്ങളുടെ തീരുമാനം. ആരാധനാലയങ്ങളും ചരിത്ര സ്മാരകങ്ങളും കേന്ദ്രീകരിച്ചാകും താരങ്ങളുടെ വരുംദിവസങ്ങളിലെ സമരം. സമരം കൂടുതല്‍ മാധ്യമ ശ്രദ്ധ നേടുന്ന തരത്തിലേക്ക് മാറ്റാനാണ് താരങ്ങളുടെ ശ്രമം.
ഇതിന്റെ ഭാഗമായാണ് പ്ലക്കാര്‍ഡുകളുമായി ഇന്നലെ ഐ.പി.എല്‍ മത്സരം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് ഗുസ്തി താരങ്ങള്‍ എത്തിയത്. അന്ത്യശാസനം നല്‍കിക്കൊണ്ട് ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാന്‍ താരങ്ങള്‍ ആവശ്യപ്പെട്ട സമയം ഇന്ന് അവസാനിക്കുകയാണ്. ഖാപ് പഞ്ചായത്ത് ചേര്‍ന്ന് ഭാവി സമരമുറ തീരുമാനിക്കാനാണ് ഗുസ്തി താരങ്ങളുടെ നീക്കം.
Post Your Comments