സംസ്ഥാനത്തെ ഹയര്‍സെക്കന്ററി ഫലം പ്രഖ്യാപിച്ചു
NewsKeralaEducation

സംസ്ഥാനത്തെ ഹയര്‍സെക്കന്ററി ഫലം പ്രഖ്യാപിച്ചു

തിരുവന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്ററി ഫലം പ്രഖ്യാപിച്ചു. 83.87 ശതമാനം പേര്‍ വിജയിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ കുറവുണ്ട്.

ഇത്തവണയും ഗ്രേസ് മാര്‍ക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ജൂലൈ 25 മുതല്‍ സേ പരീക്ഷകള്‍ നടക്കും.

4,32,436 കുട്ടികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. 3,65,871 പേര്‍ റെഗുലര്‍ ആയും 20,768 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതി. 45,795 പേര്‍ ഓപ്പണ്‍ സ്‌കൂളിന് കീഴില്‍ പരീക്ഷ എഴുതിയിട്ടുണ്ട്.

Related Articles

Post Your Comments

Back to top button