കൊച്ചി: ബലാത്സംഗക്കേസില്‍ നടന് വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും. വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെളളിയാഴ്ചത്തേക്ക് മാറ്റി. അഡീഷണല്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ഗ്രേഷ്യസ് കുര്യാക്കോസ് ക്വാറന്റൈനില്‍ ആയതിനാല്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടുകയായിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ അഡീഷണല്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ക്വാറന്റൈനിലാണെന്ന കാര്യം കോടതിയെ അറിയിച്ചു.
തുടര്‍ന്നാണ് സ്വാഭാവിക നടപടി എന്ന നിലയില്‍ കേസ് മാറ്റിയത്. വിജയ് ബാബുവിന്റെ ആദ്യഘട്ട ചോദ്യം ചെയ്യല്‍ പൊലീസ് പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ കൂടുതല്‍ ചെയ്യണമെന്ന നിലപാടിലാണ് പൊലീസ്.
Post Your Comments