
മുംബൈ: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിച്ചു. ദേശീയ സൂചിക നിഫ്റ്റി 17,000 പോയിന്റിനും താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്എംസിജി, റിയാലിറ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഫിനാന്‍ഷ്യല്‍ തുടങ്ങിയ സെക്ടറുകളിലെല്ലാം കടുത്ത വില്‍പന സമ്മര്‍ദമാണ് നേരിട്ടത്. സെന്‍സെക്‌സ് 344 പോയിന്റ് നഷ്ടത്തോടെ 57,555 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി 71.10 പോയിന്റ് ഇടിവോടെ 16,972ല്‍ ക്ലോസ് ചെയ്തു. ആഗോള വിപണിയിലെ നേട്ടം മുതലാക്കി ഇന്ത്യന്‍ സൂചികകളും നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍, ഈ നേട്ടം നിലനിര്‍ത്താന്‍ പിന്നീട് സൂചികകള്‍ക്കായില്ല. വലിയ വില്‍പന സമ്മര്‍ദത്തിനൊടുവില്‍ സൂചികകള്‍ ഇടിയുകയായിരുന്നു.
Post Your Comments