ട്രെയിനുകളില്‍ ലഹരി നല്‍കി മോഷണം നടത്തുന്ന സംഘത്തിലെ അംഗം പിടിയില്‍
NewsKeralaCrime

ട്രെയിനുകളില്‍ ലഹരി നല്‍കി മോഷണം നടത്തുന്ന സംഘത്തിലെ അംഗം പിടിയില്‍

തിരുവനന്തപുരം: ട്രെയിനുകളില്‍ ലഹരി നല്‍കി മോഷണം നടത്തുന്ന സംഘത്തിലെ അംഗം പിടിയില്‍. ബിഹാര്‍ സ്വദേശി ചുമന്‍ കുമാറാണ് പോലീസ് പിടിയിലായത്. നാഗ്പുരില്‍ നിന്നും പ്രതിയെ തിരുവനന്തപുരം റെയില്‍വേ പൊലീസ് പിടികൂടുകയായിരുന്നു. ഓഗസ്റ്റ് 10നാണ് കൊച്ചുവേളി-ഗൊരഖ്പൂര്‍ രപ്തി സാഗര്‍ എക്സ്പ്രസില്‍ വെച്ച് അഞ്ച് യാത്രക്കാര്‍ക്ക് ലഹരി കലര്‍ന്ന ബിസ്‌കറ്റ് നല്‍കി സംഘം 33,000 രൂപയും വിലപിടിപ്പുളള സാധനങ്ങളും മോഷ്ടിച്ചത്. സംഘത്തിലെ ഒരംഗമായ ശത്രുഘ്‌നന്‍ കുമാറിനെ കഴിഞ്ഞ വ്യാഴാഴ്ച പിടികൂടിയിരുന്നു. സംഘത്തിലെ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Related Articles

Post Your Comments

Back to top button