ഓട്ടോ ഡ്രൈവര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു
NewsKerala

ഓട്ടോ ഡ്രൈവര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

കൊല്ലം: ചിതറയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കല്ലുവെട്ടാന്‍കുഴി എഎസ് ഭവനില്‍ സുഗതനാണ് തെരുവ് നായയുടെ ആക്രമണത്തിനിരയായത്. രാവിലെ പത്രം എടുക്കാനായി റോഡിലിറങ്ങിയപ്പോഴാണ് ഇയാള്‍ക്ക് നായയുടെ കടിയേറ്റത്. സുഗതന്റെ കാലില്‍ കടിച്ച നായ കടി വിടാതെ സുഗതനെ വലിച്ചുകൊണ്ടു പോകുകയായിരുന്നു. പരിസരത്തുളളവര്‍ എത്തിയാണ് നായയെ വിരട്ടി ഓടിച്ചത്. കാലില്‍ ആഴത്തിലുളള മുറിവേറ്റ സുഗതനെ പാരിപ്പളളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related Articles

Post Your Comments

Back to top button