വടകരയില്‍ തെരുവുനായ ആക്രമണം; വീട്ടമ്മക്ക് പരുക്ക്
NewsKerala

വടകരയില്‍ തെരുവുനായ ആക്രമണം; വീട്ടമ്മക്ക് പരുക്ക്

കോഴിക്കോട്: വടകരയില്‍ വീട്ടമ്മയെ തെരുവുനായകള്‍ ആക്രമിച്ചു. ഇന്നു രാവിലെയായിരുന്നു സംഭവം. താഴെ അങ്ങാടി ആട്മുക്കില്‍ സഫിയ(65)യ്ക്കാണ് തെരുവുനായകളുടെ ആക്രമണത്തില്‍ കടിയേറ്റത്. കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയ സഫിയയെ നാലഞ്ച് തെരുവുനായകള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. കൈക്കും കാലിനും പരുക്കേറ്റ ഇവരെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Post Your Comments

Back to top button