മലപ്പുറത്ത് 16 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
NewsKerala

മലപ്പുറത്ത് 16 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

മലപ്പുറം: നിലമ്പൂരില്‍ 16 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. രണ്ടു ദിവസംകൊണ്ട് 16 പേരെ തെരുവുനായ ആക്രമിച്ചിരുന്നതിനാല്‍ പേവിഷബാധ സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ആക്രമണം നേരിട്ടവരില്‍ അഞ്ചുവയസുകാരനും ഉള്‍പ്പെടും. മറ്റ് തെരുവുനായകളെയും മൃഗങ്ങളെയും ഈ തെരുവുനായ ആക്രമിക്കുകയും ചെയ്തിരുന്നു.

നായയുടെ കടിയേറ്റ പലരും ചികിത്സയിലാണ്. അതിനിടെയാണ് പുതിയ വിവരം. നായയെ വലയെറിഞ്ഞ് പിടിച്ചശേഷം നിരീക്ഷണത്തില്‍ വച്ചിരുന്നു. രണ്ടുദിവസം നിരീക്ഷണത്തിലിരിക്കുന്നതിനിടെ ഇന്നലെയാണ് നായ ചത്തത്. പിന്നാലെ തൃശൂര്‍ മണ്ണൂത്തി സര്‍വകലാശാലയില്‍ എത്തിച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.

Related Articles

Post Your Comments

Back to top button