ജൂണ്‍ അഞ്ചിന് 726 കാമറകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് സത്യഗ്രഹം
NewsKeralaPolitics

ജൂണ്‍ അഞ്ചിന് 726 കാമറകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് സത്യഗ്രഹം

തൃശൂര്‍: ജൂണ്‍ അഞ്ചാം തീയതി എഐ കാമറകള്‍ക്ക് മുന്‍പില്‍ ഉപവാസസമരം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ . വൈകുന്നേരം അഞ്ചുമണിക്ക് 726 ക്യാമറകളുടെ മുന്നില്‍ സത്യഗ്രഹം ഇരുന്ന് കാമറകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറച്ചുപിടിക്കുമെന്നും സുധാകരന്‍ പറഞ്ഞു. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എഐ കാമറയ്ക്കെതിരായ നിയമപോരാട്ടം തുടരും. നല്ല വക്കീല്‍മാരുടെ പാനലുണ്ടാക്കിയാകും നിയമപോരാട്ടം നടത്തുക.

70 കോടിയ്ക്കുള്ളില്‍ നടക്കേണ്ട പദ്ധതിയാണ്ണ് 535 കോടി രൂപയ്ക്ക് കരാറുണ്ടാക്കിയത്. ഒരു ബന്ധവുമില്ലാത്ത കമ്പനിക്കാണ് കരാര്‍ നല്‍കിയത്.പിണറായിക്കെതിരെ ഇത്രയും വലിയ ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കന്‍മാര്‍ പത്രസമ്മേളനത്തില്‍ ആഞ്ഞടിച്ച് തെളിവുകള്‍ നിരത്തിപ്പറഞ്ഞിട്ടും അന്വഷിക്കാന്‍ നിശ്ചയിച്ചത് വകുപ്പ് സെക്രട്ടറിയെയാണ്. കേസ് തെളിയാക്കാനാണോ അന്വേഷണമെന്ന് സര്‍ക്കാര്‍ സ്വയം ആലോചിക്കണം. വകുപ്പ് സെക്രട്ടറി അന്വേഷിച്ചാല്‍ വസ്തുത പുറത്തുവരുമോ?. എന്തുകൊണ്ട് ജ്യൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്നും സുധാകരന്‍ ചോദിച്ചു. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണിത്. നേരത്തെ പിണറായി വിജയന്‍ അഴിമതിക്കാരനായിരുന്നില്ല. മുഖ്യമന്ത്രിയായ ശേഷമാണ് അഴിമതിക്കാരനായത്. പിണറായി വിജയനെ പണത്തിനോടുള്ള ആര്‍ത്തി വഴിത്തെറ്റിച്ചിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

Related Articles

Post Your Comments

Back to top button