ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം
NewsNational

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം

ഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനം 30സെക്കന്‍ഡ് നേരം നീണ്ടുനിന്നു. ഉച്ചയ്ക്ക് 2.28 ഓടെയായിരുന്നു ഭൂചലനം ഉണ്ടായത്. നേപ്പാള്‍ ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്.

ഭൂമികുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ വീടുകളില്‍നിന്നും ഓഫീസുകളില്‍നിന്നും പുറത്തേക്ക് ഓടിയതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. വീട്ടുപകരണങ്ങള്‍ പ്രകമ്പനത്തില്‍ കുലുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നിരവധി പേര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

Related Articles

Post Your Comments

Back to top button