അങ്കണവാടി വിദ്യാര്‍ഥിനിയായ നാലുവയസുകാരിയെ തെരുവുനായ കടിച്ചു
NewsKerala

അങ്കണവാടി വിദ്യാര്‍ഥിനിയായ നാലുവയസുകാരിയെ തെരുവുനായ കടിച്ചു

വെള്ളരിക്കുണ്ട്: അങ്കണവാടി വിദ്യാര്‍ഥിനിയായ നാലുവയസുകാരിയെ തെരുവുനായ കടിച്ചു. ചെരുമ്പക്കോട് അങ്കണവാടിയിലെ വിദ്യാര്‍ഥിനിയായ ജ്ഞാനേശ്വരിയെയാണ് തെരുവുനായ ആക്രമിച്ചത്. കഴുത്തിനും നെറ്റിയിലും വലതുകണ്ണിനടുത്തും തലയിലും മുറിവേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകുന്നേരം ശൗചാലയത്തില്‍ പോകാനായി പുറത്തിറങ്ങിയ കുട്ടിയെ തെരുവുനായ നായ ആക്രമിക്കുകയായിരുന്നു. അങ്കണവാടി ടീച്ചര്‍ ആശയുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Related Articles

Post Your Comments

Back to top button