ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ചു
NewsKeralaLife StyleObituary

ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ചു

കാസര്‍ഗോഡ്: ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ചു. ചെറുവത്തൂരിലെ നാരായണന്‍- പ്രസന്ന ദമ്പതികളുടെ മകള്‍ ദേവനന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ദേവനന്ദയ്‌ക്കൊപ്പം ഭക്ഷ്യവിഷബാധയേറ്റ 14 പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവരെ ഉടന്‍ ജില്ല ആശുപത്രിയിലേക്ക് മറ്റും. കാസര്‍ഗോഡ് ചെറുവത്തൂര്‍ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ഇവിടെ നിന്ന് ഷവര്‍മ കഴിച്ചിട്ടുണ്ടെന്നാണ് വിവരം.

വയറിളക്കത്തെ തുടര്‍ന്ന് ഇന്നലെയാണ് നാല് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇന്ന് രാവിലെ മൂന്ന് പേര്‍ കൂടി പനിയും വയറിളക്കവുമായി ആശുപത്രിയില്‍ എത്തി. ഇതേകാരണം പറഞ്ഞ് നിരവധി പേര്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഷവര്‍മ കഴിച്ചവര്‍ക്കാണ് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായതെന്ന് കണ്ടെത്തിയത്.

Related Articles

Post Your Comments

Back to top button