ബില്ലടക്കാത്തത് കൊണ്ട് വൈദ്യുതി വിച്ഛേദിച്ചെന്ന് സങ്കടം പറഞ്ഞ് വിദ്യാർത്ഥി; ബില്ലടച്ച് നൽകി കളക്ടർ കൃഷ്ണതേജ
NewsKerala

ബില്ലടക്കാത്തത് കൊണ്ട് വൈദ്യുതി വിച്ഛേദിച്ചെന്ന് സങ്കടം പറഞ്ഞ് വിദ്യാർത്ഥി; ബില്ലടച്ച് നൽകി കളക്ടർ കൃഷ്ണതേജ

ആലപ്പുഴ: ബില്ല് അടയ്ക്കാത്തതിനാല്‍ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിട്ട് മാസങ്ങളായി എന്ന് പരാതി എഴുതിയ മൂന്നാം ക്ലാസുകാരന് വൈദ്യുതി പുനസ്ഥാപിച്ച് നല്‍കി ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ. മാവേലിക്കര അറുന്നൂറ്റിമംഗലം സ്വദേശിയായ അർജുൻ കൃഷ്ണയെന്ന മൂന്നാം ക്ലാസുകാരനാണ് തന്റെ ബുദ്ധിമുട്ടുകൾ വിവരിച്ച് കളക്ടർക്ക് കത്തെഴുതിയത്. മാസങ്ങളായി വീട്ടിൽ കറണ്ട് ഇല്ലാത്തതിനാൽ മെഴുക് തിരി വെട്ടത്തിലാണ് അർജ്ജുനും കുടുംബവും കഴിയുന്നത്. വീട്ടിലിരുന്ന് പഠിക്കാൻ പോലും സാധിക്കുന്നില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മാസങ്ങളായി വീട്ടില്‍ കറണ്ട് ഇല്ലാത്തതിനാല്‍ മെഴുക് തിരി വെട്ടത്തിലാണ് കുടുംബം കഴിയുന്നത്, വീട്ടിലിരുന്ന് പഠിക്കാന്‍ പോലും സാധിക്കുന്നില്ല എന്നിങ്ങനെയാണ് വിദ്യാര്‍ത്ഥി കത്തില്‍ എഴുതിയിരുന്നത്. എട്ട് വര്‍ഷമായി തന്റെ വീട്ടില്‍ ടിവി ഇല്ലാ എന്നും വിദ്യാര്‍ത്ഥി ചൂണ്ടി കാട്ടിയിരുന്നു. ബുധനാഴ്ച്ചയാണ് വിആര്‍ കൃഷ്ണ തേജയ്ക്ക് കത്ത് ലഭിച്ചത്. അർജുൻ കൃഷ്ണയ്ക്ക് സമ്മാനമായി ടി.വിയും നൽകിയാണ് കളക്ടർ മടങ്ങിയത്. നിർധന കുടുംബാംഗമായ അർജുന് പഠിക്കാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കാമെന്നും പുതിയ യൂണിഫോം വാങ്ങി നൽകാമെന്നും ഉറപ്പ് നൽകിയാണ് കളക്ടർ മടങ്ങിയത്.

Related Articles

Post Your Comments

Back to top button