പഠനം മുടങ്ങിയവര്‍ക്ക് ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം
NewsEducation

പഠനം മുടങ്ങിയവര്‍ക്ക് ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം

കൊച്ചി: എസ്.എസ്.എല്‍.സി., പ്ലസ് ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് സൗജന്യ തുടര്‍പഠനം സാധ്യമാക്കുന്ന കേരള പൊലീസിന്റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത 18 വയസിനു താഴെയുള്ളവര്‍ക്ക് അതത് ജില്ലകളിലായിരിക്കും പരിശീലനം.

വിദഗ്ധരായ അധ്യാപകരുടെ ക്ലാസുകളും മെന്ററിംഗ്, മോട്ടിവേഷന്‍ പരിശീലനങ്ങളും പദ്ധതിവഴി ഒരുക്കും. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലോ 9497900200 എന്ന നമ്പറിലോ ജൂണ്‍ അഞ്ചിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.

Related Articles

Post Your Comments

Back to top button