എസ്എഫ്ഐയുടെ കോട്ടയില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് മെഴുകുതിരി വെട്ടത്തില്‍

കൊച്ചി: കേരളത്തിലെ ക്യാമ്പസുകളില്‍ എസ്എഫ്ഐയുടെ എല്ലാക്കാലത്തെയും കോട്ടയായ എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് മെഴുകു തിരി വെട്ടത്തില്‍. കോളേജില്‍ വൈദ്യൂതി പോയതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ മെഴുകി തിരി വെട്ടത്തില്‍ എഴുതേണ്ടി വന്നത്. എന്നാല്‍ ആദ്യം പരീക്ഷ നടത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ ടോര്‍ച്ച് വെളിച്ചത്തില്‍ പരീക്ഷ എഴുതിയതിനെ തുടര്‍ന്നാണ് ഈ പരീക്ഷ റദ്ദ് ചെയ്തിരുന്നു. ഇതെ പരീക്ഷ വീണ്ടും എഴുതുന്നതിനിടയിലാണ് വീണ്ടും കരണ്ട് പോയത്.
ഇതൊടൊയാണ് വിദ്യാര്‍ത്ഥികള്‍ക്ക് മെഴുകുതിരി വെളിച്ചത്തില്‍ പരീക്ഷ എഴുതേണ്ടി വന്നത്. ഇരുട്ടത്തെ പരീക്ഷകള്‍ മഹാരാജാസില്‍ തുടര്‍ക്കഥയാകുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഏപ്രില്‍ 11 തീയതി നടന്ന ഒന്നാം വര്‍ഷ വിധ്യാര്‍ത്ഥികളുടെ പരീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പരീക്ഷ എഴുതിയത്.
കഴിഞ്ഞ ദിവസം രാവിലെ 10 പരീക്ഷ ആരംഭിച്ചു. എന്നാല്‍ ഏകദേശം 20 മിനിറ്റിന് ശേഷം കരണ്ട് പോയി. ഇതോടെ ആര മണിക്കൂറോളം വിദ്യാര്‍ത്ഥികള്‍ ഇരുട്ടത്ത് വെറുതെ ഇരുന്നു. ഇതോടെ കോളേജ് അധികൃതര്‍ പരീക്ഷാ ഹാളില്‍ മെഴുകുതിരി തെളിച്ചതോടെയാണ് പരീക്ഷ വീണ്ടും തുടരാനായത്.
എന്നാല്‍, പരീക്ഷയ്ക്കിടെ വൈദ്യുതി നിലച്ചതു മൂലം നഷ്ടമായ സമയം വിദ്യാര്‍ത്ഥികള്‍ക്ക് അധികമായി അനുവദിച്ചില്ല. മെഴുകുതിരി വെട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പരീക്ഷ നടത്തിപ്പും അധ്യയനവും സുഗമമാക്കാന്‍ ദേശീയ ഉന്നത വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ റൂസയുടെ ഫണ്ടില്‍നിന്ന് 54 ലക്ഷം ചെലവിട്ടു കോളജിലേക്ക് എച്ച്ടി ലൈന്‍ വലിച്ചിട്ടും പവര്‍കട്ട് ഒഴിയാത്തതില്‍ അധ്യാപകരുള്‍പ്പെടെ പ്രതിഷേധത്തിലാണ്.