CovidLatest NewsNationalNews

ഒമിക്രോണ്‍ പ്രതിരോധിക്കാനും കോവാക്‌സിന്‍ മതിയെന്ന് പഠനം

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ വീര്യം കൂടിയ വകഭേദങ്ങളായ ഡെല്‍റ്റയും ഒമിക്രോണും പ്രതിരോധിക്കാന്‍ കോവാക്സിന് സാധിക്കുമെന്ന് വ്യക്തമാക്കി ഭാരത് ബയോടെക്. എമോറി സര്‍വകലാശാല നടത്തിയ പഠനത്തിനെ അടിസ്ഥാനമാക്കിയാണ് ഭാരത് ബയോടെക്കിന്റെ പ്രഖ്യാപനം.

കോവാക്സിന്റെ ഇരുഡോസുകളും എടുത്ത് ആറുമാസത്തിന് ശേഷം കോവാക്സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച വ്യക്തിക്ക് രണ്ട് കൊറോണ വകഭേദങ്ങളെയും പ്രതിരോധിക്കാന്‍ മികച്ച രീതിയില്‍ സാധിക്കുന്നുണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞു. പഠന വിവരങ്ങള്‍ വൈകാതെ പ്രസിദ്ധീകരിക്കുമെന്നും ഭാരത് ബയോടെക് വ്യക്തമാക്കി.

Related Articles

Back to top button