ആധാരത്തിന്റെ പകര്‍പ്പിനായി കൈക്കൂലി വാങ്ങി; ഓഫീസ് അസിസ്റ്റന്റ് പിടിയില്‍
NewsKeralaCrime

ആധാരത്തിന്റെ പകര്‍പ്പിനായി കൈക്കൂലി വാങ്ങി; ഓഫീസ് അസിസ്റ്റന്റ് പിടിയില്‍

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍. ആധാരത്തിന്റെ പകര്‍പ്പിനുവേണ്ടി കൈക്കൂലി ആവശ്യപ്പെട്ട കൂടരഞ്ഞി സ്വദേശി ഷറഫുദ്ദീനാണ് ഇന്നലെ വൈകിട്ട് അറസ്റ്റിലായത്. കൈക്കൂലിയായി വാങ്ങിയ 10,000 രൂപയും ഇയാളില്‍ നിന്നും കണ്ടെടുത്തു.

ശിവപുരം സ്വദേശി ഹാരിസ് 1999ല്‍ രജിസ്റ്റര്‍ ചെയ്ത ആധാരത്തിന്റെ പകര്‍പ്പിനായി 17ാം തീയ്യതി മാനാഞ്ചിറ സബ് രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് ഓഫീസ് അസിസ്റ്റന്റ് ഷറഫുദ്ദീന്‍ ഹാരിസിനെ സമീപിച്ച് പകര്‍പ്പ് നല്‍കുന്നതിന് കൈക്കൂലിയായി 10,000 രൂപ ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലി ആവശ്യപ്പെട്ട വിവരം ഹാരിസ് വിജിലന്‍സ് എസ്പി സജീവനെ അറിയിച്ചതിനെ തുടര്‍ന്ന് ഓഫീസിനുള്ളില്‍നിന്ന് കൈക്കൂലി കൈപറ്റുന്നതിനിടയില്‍ ഷറഫുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Post Your Comments

Back to top button