സ്വര്‍ണക്കടത്തുകേസ്: പ്രതിപക്ഷത്തിന്റെ സബ്മിഷന്‍ ക്രമപ്രശ്‌നം ചൂണ്ടിക്കാട്ടി സ്പീക്കര്‍ തള്ളി
NewsKerala

സ്വര്‍ണക്കടത്തുകേസ്: പ്രതിപക്ഷത്തിന്റെ സബ്മിഷന്‍ ക്രമപ്രശ്‌നം ചൂണ്ടിക്കാട്ടി സ്പീക്കര്‍ തള്ളി

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കുടത്തുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ സബ്മിഷന് ക്രമ പ്രശ്‌നം ചൂണ്ടിക്കാട്ടി സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പരിധിയിലുള്ള വിഷയം സഭയില്‍ ഉന്നയിക്കാന്‍ പാടില്ലെന്ന് നിയമമന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് സ്പീക്കറുടെ നടപടി. അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. സബ്മിഷനുമായി ബന്ധപ്പെട്ട് ശക്തമായ വാദപ്രതിവാദങ്ങള്‍ സഭയില്‍ നടന്നു.

വിഷയത്തില്‍ സര്‍ക്കാരിന് എന്തൊക്കെയോ ഒളിക്കാനുണ്ടെന്നും മുഖ്യമന്ത്രി ഭയപ്പെടുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. സഭയില്‍ ചര്‍ച്ച ചെയ്യാനായില്ലെങ്കില്‍ പുറത്തുചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെയാണ് സഭയില്‍നിന്ന് ഇറങ്ങിപ്പോയത്. സ്വര്‍ണക്കടത്തുകേസ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് വിഷയം വീണ്ടും സഭയിലുന്നയിക്കാന്‍ യുഡിഎഫ് ശ്രമിച്ചത്. യുഎഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നുവെന്നും സത്യം പുറത്തുവരുമെന്നുമായിരുന്നു എസ് ജയശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Related Articles

Post Your Comments

Back to top button