HomestyleKerala NewsNewsTech

പഠിപ്പിച്ച് വിടുന്ന തള്ളമ്മാരെ പറഞ്ഞാല്‍ മതി, അവിടെയും തന്തമാര്‍ സേഫ്: കരോളിന്‍ റോസ് തോമസ്

കൊച്ചി: യുവ നടിയെ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്ത സംഭവം മലയാള സിനിമയില്‍ വീണ്ടും കോളിളക്കമുണ്ടാവുകയാണ്. ഇതിനിടയില്‍ വിജയ് ബാബുവിനെ പിടികൂടാന്‍ പോലീസ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ നടി പരാതിപ്പെട്ടതിന് പിന്നാലെ നടിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി കൊണ്ട് വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ ലൈവ് ചെയ്തിരുന്നു. അതില്‍ നടി തന്റെ അടുത്തേക്ക് വരുകയായിരുന്നു എന്നാണ് വിജയ് ബാബു പറഞ്ഞത്. ഇതോടെ നടിക്കെതിരെയായി സോഷ്യല്‍ മീഡിയയിലെ പ്രചരണം.

പലപ്പോഴും പീഡിപ്പിക്കപ്പെടുകയോ, അക്രമിക്കപ്പെടുകയോ ചെയ്യുന്ന പെണ്‍കുട്ടികളാണ് തെറ്റുകാര്‍ എന്ന രീതിയിലാണ് പലപ്പോഴും സമൂഹം വിലയിരുത്തുന്നത്. വീടിന് പുറത്തിറങ്ങുന്നത്, വസ്ത്രം ധരിക്കുന്നത്, സുഹൃത്തുക്കളോടൊപ്പം ബൈക്കില്‍ പോകുന്നത്, സംസാരിക്കുന്നത് അങ്ങനെ പലപ്പോഴും സ്ത്രീകളെ കുറ്റക്കാരാക്കി നിര്‍ത്തുന്നതിന് പല കാരണങ്ങളാണ് തേടുന്നത്.

ഇത്തരത്തില്‍ വളരെ മോശമായ രീതിയിലാണ് അക്രമിക്കപ്പെട്ട നടിക്കെതിരെ സൈബര്‍ അറ്റാക്ക് നടന്നത്. മാത്രമല്ല ഇപ്പോഴാണോ പറയുന്നത് എന്നൊക്കെയുള്ള വളരെ മോശപ്പെട്ട രീതിയാണ് പിന്നിട് കമന്റുകളും പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇതിനെതിരെ ശക്തമായി വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് അധ്യാപക വിദ്യാര്‍ഥിനി കൂടിയായ കരോളിന്‍ റോസ് തോമസ്.

ആണൊരുത്തന്‍ ഇതിലൊന്നും ഇന്‍വോള്‍വ്ഡ് ആണെന്ന് പോലും തോന്നിപ്പിക്കാത്ത വിധത്തില്‍ പെണ്ണിനെ മാത്രം കുരിശില്‍ തറച്ചാണ് ഇത്തരം സ്റ്റേറ്റ്‌മെന്റ്‌സും ചോദ്യങ്ങളും ആളുകള്‍ പടച്ചു വിടുന്നത് എന്നാണ് കരോളിന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റലൂടെ പറയുന്നത്.

കരോളിന്‍ റോസ് തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ചെന്ന് കയറി കൊടുക്ക്.
ചെന്ന് കയറി കൊടുത്തിട്ടല്ലേ?
സമയത്ത് പ്രതികരിക്കണമായിരുന്നു.
ഇത്രയും നാള് മിണ്ടാതിരുന്നിട്ട് ഇപ്പോളാണോ പറയുന്നത്?

ഇങ്ങനെ ഇങ്ങനെ ഉള്ള പല ചോദ്യങ്ങളും പല സ്റ്റേറ്റ്‌മെന്റ്‌സും പലപ്പോഴായി പല ഇടങ്ങളിലും ഇപ്പോളും എപ്പോളും ഉയര്‍ന്ന് കേള്‍ക്കുന്ന ഒന്നാണ്. ആണൊരുത്തന്‍ ഇതിലൊന്നും ഇന്‍വോള്‍വ്ഡ് ആണെന്ന് പോലും തോന്നിപ്പിക്കാത്ത വിധത്തില്‍ പെണ്ണിനെ മാത്രം കുരിശില്‍ തറച്ചാണ് ഇത്തരം സ്റ്റേറ്റ്‌മെന്റ്‌സും ചോദ്യങ്ങളും ആളുകള്‍ പടച്ചു വിടുന്നത്.

രണ്ടാളുകള്‍ തമ്മില്‍ കടുത്ത പ്രണയത്തില്‍ ആണെന്നിരിക്കട്ടെ.അവര്‍ തമ്മില്‍ ഉള്ള പരസ്പ്പര വിശ്വാസം ഒരു പര്‍ട്ടിക്കുലര്‍ പോയിന്റില്‍ അതിഭീകരമാണെന്നിരിക്കട്ടെ. ആ ആളുകള്‍ തമ്മില്‍ സെക്‌സ് നടന്നു എന്നിരിക്കട്ടെ. പിന്നീട് ഒരു അവസരത്തില്‍ ആ റിലേഷന്‍ഷിപ് ഒരു abusive ടേണ്‍ എടുക്കുകയും ആ പെണ്‍കുട്ടി ആ ബന്ധത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു എന്നിരിക്കട്ടെ. അപ്പോളും സമൂഹം ആണിനെ സേഫ് സോണില്‍ നിര്‍ത്തി കൊണ്ട് പറയും ‘ആഹ് ചെന്ന് കയറി കൊടുക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു.’

ഇനി പ്രിത്യേകിച്ച് പരിചയം ഒന്നുമില്ലാത്ത രണ്ടാളുകള്‍ അവര്‍ക്ക് comfortable ആയ ഒരു സമയത്ത് സെക്‌സില്‍ ഏര്‍പ്പെട്ടു എന്നിരിക്കട്ടെ. അത് നാല് പേര് അറിഞ്ഞു എന്ന് ഇരിക്കട്ടെ. അപ്പൊ നമ്മുടെ സൊസൈറ്റി ആണിനെ കയറ്റി രൂപകൂട്ടില്‍ ഇരുത്തിയിട്ട് പറയും ‘ഓഹ് ഈ കാലത്തെ പെണ്ണുങ്ങളുടെ ഒക്കെ ഒരു പോക്കേ.ഇതിനെ ഒക്കെ വളര്‍ത്തി വിടുന്ന തള്ളമാരെ പറഞ്ഞാല്‍ മതി’. അവിടെയും തന്തമാര്‍ സേഫ്.

സെക്‌സ് എന്ന് ഒരു സംഗതി അത് കണ്‍സന്റോട് കൂടി നടക്കുന്നതാവട്ടെ forcefully നടത്തിയെടുക്കുന്നതാവട്ടെ,ഇവിടെ എല്ലാം ആണുങ്ങള്‍ ശുദ്ധഗതിക്കാരും പെണ്ണുങ്ങള്‍ ഒരുമ്പെട്ട് ഇറങ്ങുന്നവരും ആവുന്നതിന്റെ യുക്തിയാണ് മനസ്സിലാവാത്തത്.

ഒന്നിനും റിയാക്റ്റ് ചെയ്യാതിരിക്കാന്‍ ഉള്ള കോഴ്‌സ് ജനിക്കുമ്പോള്‍ തന്നെ മജോറിറ്റി പെണ്‍കുട്ടികള്‍ക്കും വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നുമൊക്കെയായിട്ട് കൊടുത്തു കൊണ്ടേ ഇരിക്കും. എന്നിട്ട് സോഷ്യല്‍ മീഡിയ കമന്റ് ബോക്‌സിലും വാട്‌സ്ആപ്പ് സ്റ്റാറ്റസിലും പെണ്‍കുട്ടികള്‍ പ്രതികരിക്കണം എന്ന് പറഞ്ഞ് അലമുറയിട്ട് നിലവിളിക്കും.ഡിവോഴ്‌സ് പെരുകുന്നത് പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസം കൂടുന്നത് കൊണ്ടാണ് അതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ പെണ്‍കുട്ടികളെ അടക്കത്തിലും ഒതുക്കത്തിലും മിനിമം വിദ്യാഭ്യാസ യോഗ്യതയിലും വളര്‍ത്തൂ എന്ന് പറയാതെ പറഞ്ഞ ഒരു പള്ളി പ്രസംഗം കൂടി ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

പ്രണയം abusive ആണോ? പെണ്ണ് പ്രതികരിക്കണം… ഒപ്പം സഹിക്കണം… അത് നിര്‍ബന്ധാ…

വിവാഹം abusive ആണോ?പെണ്ണ് പ്രതികരിക്കണം… ഒപ്പം സഹിക്കണം… അതും നിര്‍ബന്ധാ…

എവിടൊക്കെ ആണുങ്ങള്‍ അതിക്രമം കാണിക്കുന്നുവോ അവിടെ ഒക്കെ അതിജീവിതയും WCCയും ലോകമാസകലമുള്ള ഫെമിനിസ്റ്റ് ചിന്താഗതി ഉള്ളവരും പ്രതികരിക്കണം…അത് വളരെയധികം നിര്‍ബന്ധാ…

അറ്റ്‌ലീസ്റ്റ് സ്ത്രീകള്‍ ഒന്ന് ഉറക്കെ കരയുക എങ്കിലും ചെയ്യണം…അത് കേട്ടാ ആണുങ്ങള്‍ ഉണരും…അപ്പൊള്‍ തന്നെ തെറ്റ് മനസ്സിലാക്കി മാപ്പ് പറഞ്ഞ് ടാക്‌സി വിളിച്ച് വീട്ടില്‍ കൊണ്ടുപോയി ആക്കിത്തരും… സോമന്‍ ഹിറ്റ്‌ലര്‍ സിനിമയില്‍ പറഞ്ഞിട്ടുള്ളത് കേട്ടിട്ടില്ലേ…

ഈ പെണ്ണുങ്ങള്‍ക്ക് ഒക്കെ ചെന്ന് കയറി കൊടുക്കാതെ പ്രതികരിച്ചു ജീവിച്ചൂടെ… പാവം ആണുങ്ങള്‍…കുലസ്ത്രീകള്‍…സംസ്‌കാര സംരക്ഷകര്‍/ആചാര സംരക്ഷകര്‍…അവര്‍ക്ക് ഇവിടെ ‘മാന്യമായി’ ജീവിക്കേണ്ട…

Related Articles

Back to top button