കാമുകന്റെ നാട്ടിലെത്തി ആത്മഹത്യചെയ്യാന്‍ ശ്രമിച്ച യുവതിയെ പോലീസുകാര്‍ രക്ഷിച്ചു
NewsKerala

കാമുകന്റെ നാട്ടിലെത്തി ആത്മഹത്യചെയ്യാന്‍ ശ്രമിച്ച യുവതിയെ പോലീസുകാര്‍ രക്ഷിച്ചു

റാന്നി: വലിയപാലത്തില്‍നിന്ന് പമ്പാനദിയിലേക്ക് ചാടി ആത്മഹത്യചെയ്യാന്‍ ശ്രമിച്ച യുവതിയെ പോലീസുകാര്‍ രക്ഷിച്ചു. കാമുകന്‍ ഉപേക്ഷിച്ചതിന്റെ വിഷമത്തിലാണ് യുവതി പാലത്തില്‍നിന്ന് ചാടി ആത്മഹത്യചെയ്യാനൊരുങ്ങിത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. റാന്നി സ്വദേശിയായ യുവാവുമായി നാലുവര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്ന ചങ്ങനാശ്ശേരിക്കാരിയായ 22കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാള്‍ മറ്റൊരാളെ വിവാഹം കഴിക്കാനൊരുങ്ങുന്നുവെന്നറിഞ്ഞാണ് യുവതി റാന്നിയിലെത്തിയത്.

യുവതിയെ തന്ത്രപരമായി രക്ഷിച്ച് സ്റ്റേഷനിലെത്തിച്ച ശേഷം വീട്ടുകാരെ വിളിച്ചുവരുത്തി യുവതിയെ അവര്‍ക്കൊപ്പമയച്ചു. കൂടാതെ സംഭവത്തെപ്പറ്റി അന്വേഷിക്കാനും യുവതിയുടെ പ്രശ്നം പരിഹരിക്കുന്നതിനും പോലീസ് ശ്രമങ്ങള്‍ തുടങ്ങി.

Related Articles

Post Your Comments

Back to top button