മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്ക് എതിരെ ആത്മഹത്യ കുറിപ്പ്
NewsLocal NewsObituary

മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്ക് എതിരെ ആത്മഹത്യ കുറിപ്പ്

പത്തനംതിട്ട: പഞ്ചായത്ത് പ്രസിഡന്റിനും സിപിഎം ലോക്കല്‍ സെക്രട്ടറിക്കും എതിരെ ആത്മഹത്യ കുറിപ്പെഴുതിവച്ച് മധ്യവയസ്‌കന്‍ ജീവനൊടുക്കി. പത്തനംതിട്ട പെരുനാട് മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്ക് എതിരെ ആത്മഹത്യ കുറിപ്പ്. മടുത്തുമൂഴി സ്വദേശിയും സിപിഎം അനുഭാവിയുമായ ബാബു മേലേതിലാണ് ആത്മഹത്യ ചെയ്തത്. പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, ലോക്കല്‍ സെക്രട്ടറി റോബിന്‍ എന്നിവരുടെ പേരാണ് ആത്മഹത്യ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ഇവര്‍ മാനസ്സികമായി പീഡിപ്പിച്ചു എന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. ഞായറാഴ്ച രാവിലെയാണ് വീടിനോട് ചേര്‍ന്ന റബ്ബര്‍ തോട്ടത്തിലാണ് ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. വെയിറ്റിങ് ഷെഡ് നിര്‍മിക്കാനായി പഞ്ചായത്ത് ബലമായി രണ്ട് സെന്റ് സ്ഥലം പിടിച്ചെടുത്തു എന്നാണ് ആരോപണം. കത്തിലെ കയ്യക്ഷരം ബാബുവിന്റെത് തന്നെയാണെന്ന് ബന്ധുക്കള്‍ പറയുന്നു. ആരോപണത്തില്‍ യാഥാര്‍ത്ഥ്യമില്ലെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി റോബിന്‍ പ്രതികരിച്ചു. പഴയ വെയിറ്റിങ് ഷെഡ് പൊളിച്ചു പണിയാനായിരുന്നു പഞ്ചായത്തിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ബാബു സ്ഥലത്തിന്റെ പേരില്‍ തര്‍ക്കം ഉന്നയിച്ചപ്പോള്‍ ആ സ്ഥലം അളന്ന് കൊടുത്ത് വിഷയം അവസാനിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. മാസങ്ങളായി ബാബുവുമായി സംസാരിച്ചിട്ടില്ലെന്നും റോബിന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Post Your Comments

Back to top button