CovidEditor's ChoiceKerala NewsLatest NewsLaw,NationalNews

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ ആശുപത്രി വിട്ടു.

തിരുവനന്തപുരം /രണ്ടാം തവണ ഇഡിയുടെ ചോദ്യം ചെയ്യൽ നോട്ടീ സ് കിട്ടിയതിനെ തുടർന്ന് ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമ ന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജായി. കൊവിഡാനന്തര ചികിത്സ കൾക്കായി രണ്ട് ദിവസം മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേ ജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്ന രവീന്ദ്രനെ ഇന്ന് ഡി സ്ചാർജ് ചെയ്യുകയായിരുന്നു.

എൻഫോഴ്‌സ്‌മെന്റെ ഡയറക്‌ടറേറ്റ് സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് നോട്ടീസ് നൽകി യതിന് പിറകെയാണ് സി.എം.രവീന്ദ്രന് ആദ്യം കൊവിഡ് സ്ഥിരീകരി ക്കുകയായിരുന്നു. ആഴ്ചകളോളം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രവീന്ദ്രന്റെ പരിശോധനാ ഫലം നെഗറ്റീവായി ആശുപ്രതി വിട്ടതിനെ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി വീണ്ടും നോട്ടീസ് നൽകിയെങ്കിലും, കൊവിഡാനന്തര ചികില്‍സകള്‍ക്കെന്ന പേരിൽ ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. രവീന്ദ്രന് വിദഗ്ധ ചികിൽസ ആവശ്യമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നുണ്ട്. ഇത് സംബന്ധിക്കുന്ന മെഡിക്കൽ രേഖകളും അധികൃതർ ഇ.ഡിക്ക് കെെമാറിയിരിക്കുകയാണ്. കൊവിഡാന്തര പ്രശ്നങ്ങള്‍ മൂലം രവീന്ദ്രന് ശ്വാസതടസം ഉണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. പരിശോധനയില്‍ രക്തത്തിലെ ഓക്സിജന്‍റെ അളവില്‍ ചെറിയ വ്യതിയാനം കണ്ടെത്തിയെന്നും ഇതിന്‍റെ ചികിത്സയ്ക്കായി സ്റ്റിറോയ്ഡ് നൽകിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായും ആണ് വിശദീക രണം. ചികില്‍സ തുടങ്ങണമെങ്കില്‍ എക്സ്റേ , സിടി സ്കാനിംഗ് അടക്കം വിദഗ്ധ പരിശോധനകൾ നടത്തണം. അതിനാൽ താൽകാലി കമായി കിടത്തി ചികിത്സിക്കേണ്ടി വരുമെന്നുമാണ് ഡോക്ടർമാർ ഇ.ഡിയെ അറിയിച്ചിരിക്കുന്നത്. എന്നാൽ രവീന്ദ്രൻ ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടതിനാൽ ചോദ്യം ചെയ്യല്ലിന് ഹാജരാവാ നുള്ള നോട്ടീസ് ഇഡി വീണ്ടും നൽകാനാണ് സാധ്യത ഏറെ ഉള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button