ഓണക്കിറ്റ് വിതരണം വീണ്ടും തടസപ്പെട്ടു
NewsKerala

ഓണക്കിറ്റ് വിതരണം വീണ്ടും തടസപ്പെട്ടു

കോഴിക്കോട്: സംസ്ഥാനത്ത് റേഷന്‍ കടകള്‍ മുഖേനയുള്ള ഓണക്കിറ്റ് വിതരണം വീണ്ടും തടസപ്പെട്ടു. ഇ പോസ് സര്‍വര്‍ തകരാറിലായതിനെ തുടര്‍ന്നാണ് തടസം നേരിട്ടത്. കഴിഞ്ഞ ദിവസവും ഓണകിറ്റ് വിതരണം തടസപ്പെട്ടിരുന്നു. ഇത് രണ്ടാം തവണയാണ് സര്‍വര്‍ തകരാറിലാകുന്നത്. പിങ്ക് കാര്‍ഡുടമകള്‍ക്കാണ് ഇന്ന് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്.

ഇ പോസ് തകരാര്‍ ഉടന്‍ പരിഹരിക്കുമെന്നും ഓണക്കിറ്റ് വിതരണം തടസപ്പെടില്ലെന്നും ഭക്ഷ്യമന്ത്രി പ്രതികരിച്ചു. ഇ പോസ് മെഷീനുകളുടെ തകരാര്‍ പൊതുവിതരണ സമ്പ്രദായത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കുറച്ചു നാളുകളായി പരാതി ഉയരുന്നുണ്ടായിരുന്നു.

25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡുകള്‍ക്കും 29,30,31 തീയതികളില്‍ നീല കാര്‍ഡുകള്‍ക്കും സെപ്റ്റംബര്‍ 1,2,3 തീയതികളില്‍ വെള്ള കാര്‍ഡുകള്‍ക്കും ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യും. എന്തെങ്കിലും കാരണത്താല്‍ ഈ തീയതികളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് അടുത്തമാസം 4,5,6,7 തീയതികളില്‍ ഭക്ഷ്യക്കിറ്റ് കൈപ്പറ്റാനും അവസരമുണ്ട്.

Related Articles

Post Your Comments

Back to top button