മോണ്‍സണ്‍ മാവുങ്കലിന് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി
KeralaNewsLocal NewsCrime

മോണ്‍സണ്‍ മാവുങ്കലിന് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: പുരാവസ്തു തട്ടിപ്പു കേസില്‍ പ്രതി മോണ്‍സണ്‍ മാവുങ്കലിന് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി. മോണ്‍സണ്‍ മാവുങ്കല്‍ പോക്സോ കേസിലുള്‍പ്പെടെ പ്രതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നടപടി. പോക്‌സോ കേസിലെ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് മോണ്‍സണ്‍ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

പീഡനക്കേസുകള്‍ ക്രൈംബ്രാഞ്ച് സ്വമേധയ കെട്ടിച്ചമച്ചതാണെന്ന് മോന്‍സണ്‍ ഹരജിയില്‍ ആരോപിക്കുന്നു. ജയിലില്‍ തന്നെ കിടത്താന്‍ തനിക്കെതിരെ ഉന്നത ഗൂഢാലോചന നടക്കുന്നുണ്ടെന്നും അതുകൊണ്ടാണ് തന്റെ പേരില്‍ മൂന്ന് പീഡനക്കേസുകള്‍ ചുമത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതില്‍ ഒരു പീഡനക്കേസിലാണ് മാവുങ്കല്‍ ജാമ്യം തേടിയത്. മോണ്‍സന്റെ ജീവനക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും അവര്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ചില രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Related Articles

Post Your Comments

Back to top button