ഡല്‍ഹി മുന്‍ മന്ത്രി സത്യേന്ദ്ര ജയിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി
NewsNationalPolitics

ഡല്‍ഹി മുന്‍ മന്ത്രി സത്യേന്ദ്ര ജയിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂ ഡല്‍ഹി: ഡല്‍ഹി മുന്‍ ആരോഗ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദര്‍ ജെയിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ആരോഗ്യ കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി 2022 മേയ് മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് സത്യേന്ദ്രര്‍ ജെയിന്‍. ആറാഴ്ചത്തെ ഇടക്കാല ജാമ്യമാണ് സുപ്രീംകോടതി അനുവദിച്ചത്. ഈ കാലയളവില്‍ സത്യേന്ദര്‍ ജെയിന് താല്‍പ്പര്യമുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടാം. വിചാരണക്കോടതിയുടെ നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കും ജാമ്യം. ഒരു വിഷയത്തിലും എന്തെങ്കിലും തരത്തില്‍ പ്രസ്താവന നടത്താനോ മാധ്യമങ്ങളെ സമീപിക്കാനോ പാടില്ല. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

സത്യേന്ദര്‍ ജെയിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സിക്കാമെന്ന ഇ ഡി നിര്‍ദേശം സുപ്രീംകോടതി അംഗീകരിച്ചില്ല. ഈ ഹര്‍ജി പിന്നീട് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. സത്യേന്ദര്‍ ജെയിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പടെ ജൂലൈ 11ന് വിഷയം ബെഞ്ച് പരിഗണിക്കും.

കഴിഞ്ഞ ദിവസം സത്യേന്ദര്‍ ജെയിന്‍ ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണിരുന്നു. ആദ്യം ദീന്‍ ദയാല്‍ ആശുപത്രിയിലും ശ്വസന പ്രശ്‌നങ്ങളെ തുടര്‍ന്ന് ലോക് നായക് ജയ്പ്രകാശ് ആശുപത്രിയിലേക്കും മാറ്റി. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് ഇന്നലെ അദ്ദേഹത്തെ ജയിലില്‍ പ്രവേശിപ്പിച്ചത്.

Related Articles

Post Your Comments

Back to top button