വിദ്വേഷ പ്രസംഗം തടയാന്‍ നിയമം അനിവാര്യമെന്ന് സുപ്രീം കോടതി നിരീക്ഷണം
NewsNational

വിദ്വേഷ പ്രസംഗം തടയാന്‍ നിയമം അനിവാര്യമെന്ന് സുപ്രീം കോടതി നിരീക്ഷണം

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ ശക്തമായ നിയമം അനിവാര്യമാണെന്ന് സുപ്രീം കോടതി നിരീക്ഷണം. വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തം ആണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവര്‍ അടങ്ങിയ ബഞ്ചിന്റെ നിരീക്ഷണം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൂകസാക്ഷിയായി നില്‍ക്കുന്നത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ചോദിച്ചു. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് വാര്‍ത്ത ചാനലുകള്‍ വേദി ഒരുക്കുകയാണെന്നും സുപ്രീം കോടതി ആരോപിച്ചു.

നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തം ആണെന്നും കോടതിയും അഭിപ്രായപ്പെട്ടു. വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതിന് എന്ത് ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് കേന്ദ്ര നിയമ കമ്മിഷന്‍ നല്‍കിയ ശിപാര്‍ശയോടുള്ള നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

Related Articles

Post Your Comments

Back to top button