മണിച്ചന്റെ മോചനം: തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് നാലാഴ്ച്ചത്തെ സമയം നല്‍കി സുപ്രീംകോടതി
KeralaNews

മണിച്ചന്റെ മോചനം: തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് നാലാഴ്ച്ചത്തെ സമയം നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ മണിച്ചന്റെ മോചനത്തില്‍ നാലാഴ്ച്ചക്കകം തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. മണിച്ചന്റെ മോചവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിക്ക് മുദ്രവച്ച കവറില്‍ സര്‍ക്കാര്‍ ചിലരേഖകള്‍ കൈമാറിയിരുന്നു. മോചനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് നല്‍കിയ ശുപാര്‍ശയാണ് സുപ്രീംകോടതിക്ക് കൈമാറിയതെന്നാണ് സൂചന. രേഖകള്‍ പരിശോധിച്ച കോടതി ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുന്നുവെന്ന് വ്യക്തമാക്കി.

ഇതാനായി നാലാഴ്ച്ചത്തെ സമയപരിധിയും തീരുമാനിച്ചു. തീരുമാനമെടുക്കുമ്പോള്‍ മുന്‍കാലത്തെ ചില സുപ്രീംകോടതി വിധികളും പരിഗണിക്കണമെന്ന് കോടതി പറഞ്ഞു. കഴിഞ്ഞദിവസം സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പറഞ്ഞ പേരറിവാളന്‍ കേസും ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ ചൂണ്ടിക്കാട്ടി.

Related Articles

Post Your Comments

Back to top button